ശവപ്പെട്ടിയില്‍ കിടക്കുന്ന ട്രംപ്; ചിത്രത്തിനൊപ്പം കൊല്ലുമെന്ന വാചകങ്ങളുമായി ടെഹ്റാനിൽ കൂറ്റൻ ബിൽബോർഡ്

ടെഹ്റാൻ : അമേരിക്ക - ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊല്ലുമെന്ന വാചകങ്ങളുമായി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കൂറ്റൻ ബിൽബോർഡ്.
ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം ഉൾപ്പെടുത്തിയാണ് ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ടെഹ്റാനിലെ എംഗലബ് സ്വകയറിലാണ് ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം സംഘർഷം ശക്തമായതിന് പിന്നാലെയാണ് നഗരമധ്യത്തിലടക്കം ട്രംപിനെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള പോസ്റ്ററുകളും ബിൽബോർഡും സ്ഥാപിച്ചത്.
ശവപ്പെട്ടിയിൽ കണ്ണുമടച്ച് കിടക്കുന്ന ട്രംപിന്റെ ചിത്രത്തിൽ ഞങ്ങൾ ട്രംപിനെ കൊല്ലും എന്ന വാചകങ്ങളാണുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിലാണ് വാചകങ്ങളെഴുതിയിരിക്കുന്നത്. ഇതിനൊപ്പം ഫെബ്രുവരി 28ന് തെക്കൻ ഇറാനിലെ എലമന്ററി സ്കൂളിൽ നടന്ന ആക്രമണത്തെ ഓർമിപ്പിച്ചുകൊണ്ട് മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക് എന്നും എഴുതിയിട്ടുണ്ട്. ഇറാനെതിരായ ആക്രമണം അമേരിക്ക കടുപ്പിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആക്രണം വീണ്ടും ശക്തമായത്.











0 comments