ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ടീം ഇന്ത്യ |Photo:BCCI
കാർഡിഫ് : ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കാർഡിഫ് സ്റ്റേഡിയത്തിൽ വൈകുന്നേരം 5.30ന് മത്സരം ആരംഭിക്കും. ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിന് വിജയിച്ച ഇന്ത്യക്ക് ഇന്ന് ജയിക്കാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം. ട്വന്റി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് ഇത് ആശ്വാസ ജയം കൂടിയാകും.
ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 47.5 ഓവറിൽ 258 റൺസിന് ആതിഥേയർ പുറത്തായി. ജോ റൂട്ടും ലിയാം ഡോസണും അർധ സെഞ്ചുറി നേടി തിളങ്ങി. ഇന്ത്യക്കായി അക്‌സർ പട്ടേൽ നാല് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങിൽ ഇന്ത്യ വിജയലക്ഷ്യം അനായാസം മറികടന്നു. ശുഭ്മൻ ഗിൽ, ഓൾറൗണ്ടർമാരായ വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ അർധ സെഞ്ചുറികളുമായി തിളങ്ങി. ഓൾറൗണ്ട് പ്രകടനത്തിലൂടെ അക്‌സർ പട്ടേൽ ആദ്യ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി. ഇന്ന് ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.











0 comments