ad
Deshabhimani

തിരുവോണം ബമ്പർ തിങ്കളാഴ്‌ച മുതൽ; ഒന്നാംസമ്മാനം 30 കോടി

onam bumber
വെബ് ഡെസ്ക്

Published on Jul 16, 2026, 03:32 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി തിങ്കളാഴ്ച മുതൽ വിപണിയിൽ ലഭ്യമാകും. 500 രൂപയാണ് വില. സെപ്തംബർ 26നാണ് നറുക്കെടുപ്പ്. ഒന്നാംസമ്മാനം 30 കോടി രൂപ. ഒരു കോടി രൂപവീതം ഇരുപതു പേർക്ക് രണ്ടാം സമ്മാനം. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും നൽകും. മൂന്നാംസമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാംസമ്മാനം അഞ്ചു ലക്ഷംവീതം 10 പേർക്കും അഞ്ചാംസമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും ലഭിക്കും. 5000 മുതൽ 500 രൂപവരെയുള്ള മറ്റു സമ്മാനങ്ങളുമുണ്ട്‌.


ഏജന്റുമാർക്ക്‌ ഡിസ്‌ക‍ൗണ്ട് നിരക്കിനു പുറമെ ടിക്കറ്റിനു ഒരു രൂപ വീതം ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്. 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാവുന്ന തരത്തിലാണ് സമ്മാനഘടന. ടിക്കറ്റിൽ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്കു പുറമെ ഫ്ലൂറസെന്റ് മഷിയിലുള്ള അച്ചടികൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അച്ചടിച്ച പേപ്പർലോട്ടറി ടിക്കറ്റുകൾമാത്രം അംഗീകൃത ഏജന്റുമാരിൽനിന്നോ വില്പനക്കാരിൽനിന്നോ നേരിട്ടുവാങ്ങണമെന്നും സോഷ്യൽമീഡിയ പ്ലാറ്റുഫോമുകൾ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ എന്നിവവഴി ടിക്കറ്റ് വാങ്ങരുതെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home