ad
Deshabhimani

വാഹന ടിന്റിങ്‌: മാനദണ്ഡം പുതുക്കി ഒമാൻ പൊലീസ്

vehicle tinting
വെബ് ഡെസ്ക്

Published on Jul 07, 2026, 11:34 AM | 1 min read

മസ്‌കത്ത്‌ : വാഹങ്ങളുടെ വിൻഡോ ടിന്റിങിനായുള്ള ചട്ടങ്ങളെക്കുറിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച്‌ റോയൽ ഒമാൻ പൊലീസ്. ഇതനുസരിച്ച്‌, മുൻവശത്തെ വിൻഡ്‌ സ്‌ക്രീൻ ഒഴികെയുള്ള വാഹന വിൻഡോകളിൽ ഫിലിം പതിക്കാൻ അനുവാദമുണ്ട്. ടിന്റിന്റെ അളവ് 50 ശതമാനം കവിയരുത്.


മുമ്പ്‌ 30 ശതമാനത്തിൽ കൂടുതൽ അനുവദിച്ചിരുന്നില്ല. മുൻവശത്തെ വിൻഡ്‌സ്‌ക്രീനിൽ ടിന്റിങ്‌ കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് അതോറിറിറ്റി വ്യക്തമാക്കി. കൂടാതെ, പ്രകാശപ്രസരണം 30 ശതമാനത്തിൽ കുറവാണെങ്കിൽ ഫാക്ടറി ടിൻ ചെയ്ത സൈഡ് വിൻഡോകളുള്ള വാഹനങ്ങൾക്ക് ലൈസൻസ് നൽകാൻ അനുവാദമുണ്ട്. വെളിച്ചം അമിതമായി പ്രതിഫലിപ്പിക്കാത്ത മാറ്റ് സ്റ്റിക്കറുകളും പെയിന്റും ഉപയോഗിക്കാനും അനുവാദമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home