ad
Deshabhimani

സി എം അബ്‌ദുൾ കരീമിന് യാത്രയയപ്പ് നൽകി

Farewell CM Abdul Kareem

സി എം അബ-്‌ദുൽ കരീമിന് വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് ടി എം നിസാർ ഉപഹാരം നൽകുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 04:34 PM | 1 min read

അബുദാബി: ​ നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റും ഇൻകാസ് അബുദാബി വർക്കിങ്‌ പ്രസിഡന്റുമായ സി എം അബ-്‌ദുൽ കരീമിന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് ടി എം നിസാർ അധ്യക്ഷനായി.


സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ പി മുഹമ്മദാലി ഉദ്ഘാടനംചെയ-്‌തു. സി എം അബ-്‌ദുൽ കരീമിന് എൻ പി മുഹമ്മദാലിയും ടി എം നിസാറും ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റിയംഗങ്ങളായ എം യു ഇർഷാദ്, നിബു സാം ഫിലിപ്പ്, അനീഷ് ബാലകൃഷ-്‌ണൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷാജികുമാർ സ്വാഗതവും ട്രഷറർ രാജേഷ് വടകര നന്ദിയും പറഞ്ഞു.


Caption: സി എം അബ-്‌ദുൽ കരീമിന് വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് ടി എം നിസാർ ഉപഹാരം നൽകുന്നു




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home