ad
Deshabhimani

സ്വന്തം ഫോൺ നമ്പറുകൾ സഹേലിൽ പരിശോധിക്കാം

sahel app kuwait
വെബ് ഡെസ്ക്

Published on Aug 21, 2026, 03:20 PM | 1 min read

കുവൈത്ത് സിറ്റി : സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഫോൺ നമ്പറുകളും ടെലികമ്യൂണിക്കേഷൻ സേവനങ്ങളും ഇനി സഹേൽ ആപ്പിലൂടെ പരിശോധിക്കാമെന്ന്‌ കുവൈത്ത്‌. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ടെലികോം കമ്പനികളുമായി സഹകരിച്ചാണ് ‘മൈ നമ്പേഴ്സ്’ എന്ന പുതിയ സേവനം ആരംഭിച്ചത്. രാജ്യത്തെ വിവിധ ടെലികോം കമ്പനികളിലായി ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ-്‌തിട്ടുള്ള ഫോൺ ലൈനുകളും മറ്റ് കമ്യൂണിക്കേഷൻ സേവനങ്ങളും ഒരിടത്തുനിന്ന് പരിശോധിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ പേരിലുള്ള കണക്ഷനുകളുടെ വിവരങ്ങൾ എളുപ്പത്തിൽ സ്ഥിരീകരിക്കാനാകും.


ഡിജിറ്റൽ അവബോധം വർധിപ്പിക്കുക, വ്യക്തിഗത വിവരങ്ങളുടെ കൃത്യത പരിശോധിക്കൽ എളുപ്പമാക്കുക, ടെലികോം സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുക, ഡിജിറ്റൽ സ്വകാര്യതയ-്‌ക്ക്‌ കൂടുതൽ സംരക്ഷണം നൽകുക എന്നിവയാണ് സേവനത്തിന്റെ ലക്ഷ്യമെന്ന് സിട്ര അറിയിച്ചു. തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ-്‌തിട്ടുള്ള നമ്പറുകളും സേവനങ്ങളും പരിശോധിച്ച് വ്യക്തിഗത വിവരങ്ങൾ കൃത്യവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന് സിട്ര പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home