റഷ്യ -യുഎസ് ചർച്ചയെ യുഎഇ സ്വാഗതം ചെയ്തു

ഷാർജ : ഉക്രൈനിയൻ വിഷയത്തിൽ റിയാദിൽ ആരംഭിച്ച റഷ്യൻ, യുഎസ് ചർച്ചകളെ യുഎഇ സ്വാഗതം ചെയ്തു. റഷ്യ, ഉക്രൈൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പായി ഈ ചർച്ചകൾ മാറുമെന്ന് യുഎഇ പ്രത്യാശ പ്രകടിപ്പിച്ചു. യുഎഇ വിദേശകാര്യമന്ത്രാലയം ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും, ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇ എക്കാലവും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം അടിവരയിട്ടു.









0 comments