2026ൽ 66,000 ഗോൾഡൻ വിസ: 70 ലക്ഷം എൻട്രി, റെസിഡൻസ് പെർമിറ്റ് അനുവദിച്ച് യുഎഇ

ദുബായ്: ഇൗ വർഷത്തെ ആദ്യ ആറുമാസത്തിനിടെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്‌സ് അഫയേഴ്‌സ് 70 ലക്ഷത്തിലധികം എൻട്രി, റെസിഡൻസ് പെർമിറ്റുകൾ പ്രോസസ് ചെയ്തതായി അധികൃതർ. സ്മാർട്ട് സേവനങ്ങൾ വിപുലീകരിച്ചതും അതിവേഗ നടപടിക്രമങ്ങളുമാണ് നേട്ടത്തിന് പിന്നിൽ. ജനുവരിമുതൽ ജൂൺവരെയുള്ള കാലയളവിൽ 10 ലക്ഷത്തിലധികം പുതിയ റെസിഡൻസ് പെർമിറ്റുകൾ അനുവദിച്ചു. 9,10,552 റെസിഡൻസ് പെർമിറ്റുകൾ പുതുക്കി നൽകി. ഒപ്പം 50 ലക്ഷത്തിലധികം എൻട്രി പെർമിറ്റുകളും പ്രോസസ് ചെയ-്‌തു. ഇക്കാലയളവിൽ മാത്രം 66,000 ഗോൾഡൻ വിസകളും അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി.
അപേക്ഷ ശരാശരി നാല് മിനിറ്റിനുള്ളിൽ പ്രോസസ് ചെയ്യാനായി. ഉപഭോക്തൃ സംതൃപ്തി നിരക്ക് 95 ശതമാനത്തിലെത്തി. അഞ്ചുവർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, ഇവന്റ് വിസ, വിരമിച്ചവർക്കുള്ള വിസ തുടങ്ങിയ സേവനങ്ങൾ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനായി 29,456 വിസകളും അനുവദിച്ചു. ഇവയ-്‌ക്ക് യഥാക്രമം 30, 60, 90 ദിവസത്തെ താമസസൗകര്യവും ആവശ്യാനുസരണം പരമാവധി 120 ദിവസംവരെ കാലാവധി നീട്ടാനുള്ള സംവിധാനവും ലഭ്യമാണ്.
ഇക്കാലയളവിൽ 73,551 എൻട്രി വിസകളും അനുവദിച്ചു. ഇവയിലൂടെ 14 ദിവസമോ 60 ദിവസമോ രാജ്യത്ത് താമസിക്കാൻ സൗകര്യമുണ്ട്. ലളിതമായ ഡിജിറ്റൽ നടപടിക്രമങ്ങളിലൂടെയാണ് അപേക്ഷകൾ പരിഗണിക്കുന്നത്. നിക്ഷേപകർ, ശാസ-്‌ത്രജ്ഞർ, വിദഗ്ധർ, കലാ-കായിക പ്രതിഭകൾ, സംരംഭകർ, മികച്ച വിദ്യാർഥികൾ, മാനുഷിക സേവനരംഗത്തെ പ്രമുഖർ എന്നിവർക്കാണ് ഗോൾഡൻ റെസിഡൻസി അനുവദിക്കുന്നത്. ദീർഘകാല താമസാവകാശം, സ്വയം സ-്‌പോൺസർഷിപ്, കുടുംബാംഗങ്ങൾക്ക് സ്‌പോൺസർഷിപ്, സ-്‌പോൺസർ മരണപ്പെട്ടാലും കുടുംബത്തിന് താമസാവകാശം തുടരൽ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഗോൾഡൻ വിസയുടെ പ്രധാന പ്രത്യേകത.











0 comments