ഒമാനിൽ കടുത്ത ചൂട് തുടരുന്നു

മസ്‌കത്ത്: ഒമാനിൽ കടുത്ത വേനൽക്കാല ചൂട് തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി. 24 മണിക്കൂറിനുള്ളിൽ ദോഫാറിലെ മുഖ്‌ഷിനിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 49.4 ഡിഗ്രി രേഖപ്പെടുത്തി. മുഖൈസിനയിൽ 48.9 ഡിഗ്രിയും ഹൈമയിൽ 48.4 ഡിഗ്രിയും അസ് സുനൈനയിൽ 48.0 ഡിഗ്രിയും താപനില രേഖപ്പെടുത്തിയതായും അതോറിറ്റിയുടെ കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഒമാന്റെ പല ഭാഗങ്ങളിലും വേനൽക്കാലം കഠിനമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ അടിവരയിടുന്നു. നിരവധി ഉൾപ്രദേശങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും താപനില 50 ഡിഗ്രിയോട് അടുക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഉച്ചകഴിഞ്ഞ്, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, നന്നായി ജലാംശം നിലനിർത്തുക, ഇളംനിറമുള്ള വസ-്‌ത്രങ്ങൾ ധരിക്കുക, കഠിനമായ പുറം പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക എന്നിവയിലൂടെ കടുത്ത ചൂടിനെ പ്രതിരോധിക്കാമെന്നും അധികൃതർ അറിയിച്ചു.











0 comments