Deshabhimani

പോയിന്റ് ബ്ലാങ്കിൽ എത്തിയപ്പോൾ തോക്ക് പ്രവർത്തനരഹിതമായി; വെടിയുതിർത്തത് 5 തവണ; കൂടുതൽ ദൃശ്യങ്ങൾ

Tiger Shroff Assasination attempt

ആക്രമണത്തെതുടർന്ന് പരിക്കേറ്റ ടൈഗർ ഷ്റോഫ് (ഇടത്), അക്രമികൾ വെടിയുതിർക്കുന്നതിന് തൊട്ടുമുൻപ്താരം കാറിൽ (വലത്)

വെബ് ഡെസ്ക്

Published on Oct 19, 2026, 07:09 AM | 1 min read

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെയുണ്ടായ വധശ്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ലോറൻസ് ബിഷ്ണോയ് സംഘം അഞ്ച് തവണ താരത്തിന് നേരെ വെടിയുതിർത്തു. രണ്ട് അക്രമികൾ കാറിന്റെ തൊട്ടടുത്തിന്ന് വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച അക്രമികളിൽ ഒരാളുടെ തോക്ക് പ്രവർത്തനരഹിതമായി. വെടിവയ്പ്പിൽ പരിക്കേറ്റ് കാർ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നതും കാണാം. വെടിയുതിർത്ത ഉടനെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.


ഞായർ വൈകിട്ട്‌ മുംബൈ ജുഹുവിലെ പുഷ്പ പാർക്കിന് സമീപമാണ് സംഭവം. ഇവിടെനിന്ന് കാറിൽമടങ്ങവെയാണ് താരത്തിനുനേരെ വധശ്രമുണ്ടായത്. തലനാരിഴയ്ക്കാണ് ടൈഗർ ഷ്റോഫ് വെടിയേൽക്കാതെ രക്ഷപെട്ടത്. പുറത്തുവന്ന വീഡിയോയിൽ കാറിലും റോഡിലും രക്തക്കറകൾ കാണാം.





ചില്ലുകൾ തെറിച്ചുവീണ് ടൈഗർ ഷ്റോഫിന്റെ ഇടതുകൈയിൽ ചെറിയ പരിക്കുകളുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ താരത്തിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. സംഭവം അപലനീയമാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഷിൻഡെ പറഞ്ഞു.





സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ, ടൈഗർ ഷ്റോഫ് തങ്ങളുടെ നിർദേശങ്ങൾ അനുസരിച്ചില്ലെന്നും സൽമാൻ ഖാനുമായി സൗഹൃദത്തിൽ ആയതിനാൽ അദ്ദേഹത്തെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നുണ്ട്. സൽമാനൊപ്പം ജോലി ചെയ്യുന്ന ചലച്ചിത്രപ്രവർത്തകർക്കുനേരെയും ഭീഷണിയുണ്ട്. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ബിഷ്ണോയ്, സൽമാൻ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home