ad
Deshabhimani

ലാവണ്യയുടെ കൊലപാതകം പ്രണയം നിരസിച്ചതിന്റെ പേരിൽ; ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

Lavanya Murder case

ചേതന്‍,ലാവണ്യ

വെബ് ഡെസ്ക്

Published on Jul 17, 2026, 02:07 PM | 1 min read

മം​ഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയം നിരസിച്ചതിന്റെ പേരിലെന്ന് പൊലീസ്. ബണ്ട്വാൾ ഉളിഗ്രാമിലെ ബാലപ്പ ഗൗഡയുടെ മകൾ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിടിയിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ചേതൻ കസ്റ്റഡിയിലിരിക്കെ വിഷം കഴിക്കുകയായിരുന്നു.


വിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയതോടെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ചേതന്റെ പ്രണയാഭ്യർഥന ലാവണ്യ പലതവണ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാവണ്യയെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നി​ഗമനം. സ്വകാര്യ നഴ്സിങ് ഹോം ജീവനക്കാരി ആയിരുന്നു ലാവണ്യ. ബിസി റോഡിലെ കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിലാണ് കൊലപാതകം നടന്നത്.



Related News


വ്യാഴാഴ്ച വൈകുന്നേരത്തോടെ ലാവണ്യ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്. പ്രതി ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തതോടെ ലാവണ്യ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ പ്രതി ലാവണ്യയെ പിന്തുടർന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ഉടൻ, ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home