ad
Deshabhimani

ഘാഗ്ര നദിയിൽ മുതലയുടെ ആക്രമണം; അമ്മാവൻ നോക്കിനിൽക്കെ12 വയസ്സുകാരനെ മുതല നദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി

Crocodile  attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 17, 2026, 01:49 PM | 1 min read

ബഹ്‌റൈച്ച്: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ ഘാഗ്ര നദിയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. അമ്മാവൻ നോക്കിനിൽക്കെയാണ് മുതല കുട്ടിയെ പിടികൂടി നദിയിലേക്ക് വലിച്ചിഴച്ചത്.


ചൊവ്വാഴ്ചയായിരുന്നു സംഭവം. അമ്മാവൻ ഉദയരാജ് സിങ്ങിനൊപ്പം കൃഷിസ്ഥലത്ത് ജോലിക്ക് പോയതായിരുന്നു കുട്ടി. കൃഷിസ്ഥലത്തിന് സമീപമുള്ള നദിക്കരയിൽ പ്രാഥമിക കൃത്യങ്ങൾക്കായി പോയ സമയത്താണ് നദിയിൽ ഒളിച്ചിരുന്ന മുതല കുട്ടിയെ ആക്രമിച്ചത്.


കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മാവൻ, കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുതല കുട്ടിയെ നദിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.


സംഭവം അറിഞ്ഞയുടൻ ഗ്രാമവാസികളും പോലീസും ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകുന്നേരത്തോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായത്.


ഘാഗ്ര നദിക്കരയിൽ മുതലകളുടെ സാന്നിധ്യം നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ നാട്ടുകാർക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home