കോസ്‌പാറിൽ യുഎഇ പങ്കെടുക്കും

ഷാർജ : ഇറ്റലിയിൽ നടക്കുന്ന 46ാമത് സയന്റിഫിക് അസംബ്ലി ഓൺ സ്പേസ് റിസേർച്ചിൽ (കോസ്‌പാർ) യുഎഇ പങ്കെടുക്കും. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം രാജ്യത്തെ പ്രതിനിധീകരിക്കും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, എൻജിനിയർമാർ, ബഹിരാകാശ ഏജൻസികൾ, അക്കാദമിക് സ്ഥാപനങ്ങൾ തുടങ്ങിവരെ ഒരുമിപ്പിച്ച് ബഹിരാകാശ ഗവേഷണം, കാലാവസ്ഥ, ഭൗമ നിരീക്ഷണം എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനാണ് പരിപാടി.
യുഎഇ ബഹിരാകാശ യാത്രികർ നേടിയ നാഴികക്കല്ലുകൾ ഇവിടെ പ്രദർശിപ്പിക്കും. റാഷിദ് റോവർ രണ്ടിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം എമിറേറ്റ്സ് ചാന്ദ്രദൗത്യത്തിന്റെയും ചൊവ്വാദൗത്യത്തിന്റെയും നേട്ടങ്ങളും പ്രദർശിപ്പിക്കും. 2028ലെ കോസ്‌പാർ യുഎഇയിലാണ് നടത്താൻ ഉദ്ദേശിക്കുന്നത്.










0 comments