ചട്ടവിരുദ്ധ സ്ഥലംമാറ്റം
അനിശ്ചിതകാലസമരം ആറാംദിവസത്തിലേക്ക്

കൊച്ചി
ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ എന്നീ സംഘടനകൾ നടത്തുന്ന അനിശ്ചിതകാലസമരം ആറാംദിവസത്തിലേക്ക്. അഞ്ചാംദിവസം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം ഡോ. ഏലിയാസ് മാത്യു സമരം ഉദ്ഘാടനംചെയ്തു. കെജിഎൻഎ ജില്ലാ സെക്രട്ടറിയറ്റംഗം ഷെറിൻ പൗലോസ് അധ്യക്ഷനായി.
കെജിഎൻഎ ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം രാജേഷ്, വൈസ് പ്രസിഡന്റ് പി ജാസ്മിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി വിനോദ്, സി പി സന്ദീപ്, കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി നിഷാദ് ബാബു, ആർ രാഗേഷ് എന്നിവർ സംസാരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ എന്നീ സംഘടനകൾ അനിശ്ചിതകാലസമരം നടത്തുന്നത്. ചൊവ്വാഴ്‌ച എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ സമരം ഉദ്ഘാടനം ചെയ്യും.










0 comments