ad
Deshabhimani

20 ലക്ഷം രൂപയുടെ 
ഹെറോയിനുമായി 3 പേർ പിടിയിൽ

HEROINE

ബഹാറുൽ ഇസ്ലാം, മുക്സിദുൽ ഇസ്ലാം, രശ്മി ഖാത്തൂൻ

വെബ് ഡെസ്ക്

Published on Aug 18, 2026, 02:55 AM | 1 min read

കിഴക്കമ്പലം


തെക്കേ വാഴക്കുളത്ത് 20 ലക്ഷം രൂപ വിലവരുന്ന 65 ഗ്രാം ഹെറോയിനുമായി മൂന്ന് അസം സ്വദേശികളെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്ലാം (26), മുക്സിദുൽ ഇസ്ലാം (33), രശ്മി ഖാത്തൂൻ (21) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടിയത്.


അസമിൽനിന്ന് ട്രെയിനിൽ ആലുവയിൽ എത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് വരുന്പോഴാണ്‌ ഇവർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷകസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച്‌ സോപ്പുപെട്ടികളിലായാണ്‌ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. വിൽപ്പന നടത്തി പിറ്റേന്നുതന്നെ അസമിലേക്ക് മടങ്ങുന്നതായിരുന്നു ഇവരുടെ രീതി.


ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സി ബിനുകുമാർ, എസ്ഐമാരായ പി എം റഷീദ്, എൻ കെ ജേക്കബ്, എം ജി സജീവ്, കെ എ നൗഷാദ് എന്നിവയാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home