ad
Deshabhimani

 ഫ്ലോട്ടിങ് ജെട്ടി നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്

ഫോര്‍ട്ട് കൊച്ചി ടൂറിസം മേഖലയിലേക്ക് എളുപ്പത്തില്‍ എത്താം

Floating jetty

ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ ഒരുങ്ങുന്ന ഫ്ലോട്ടിങ് ജെട്ടി

വെബ് ഡെസ്ക്

Published on Aug 18, 2026, 03:32 AM | 1 min read

മട്ടാഞ്ചേരി


ഫോര്‍ട്ട് കൊച്ചി ടൂറിസം മേഖലയിലേക്ക് സഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്താന്‍ സഹായകരമാകുന്ന ജലഗതാഗതവകുപ്പിന്റെ ഫ്ലോട്ടിങ് ജെട്ടി കമാലക്കടവില്‍ പൂര്‍ത്തിയായിവരുന്നു.


ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ബീച്ചിലേക്കും ഫോര്‍ട്ട് കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും എത്താൻ ജെട്ടി പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ എളുപ്പമാകും. സിഎസ്എംഎല്‍ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന ഫ്ലോട്ടിങ് ജെട്ടി റോ റോ ജെട്ടിക്കുസമീപമാണ് വരുന്നത്. നിലവില്‍ ഫോര്‍ട്ട് കൊച്ചി കസ്റ്റംസ് ജെട്ടിയില്‍നിന്ന് പത്ത് മിനിറ്റ് നടന്നാലേ ടൂറിസം കേന്ദ്രത്തിലേക്ക് എത്താൻ സാധിക്കൂ.


ഫോർട്ട് കൊച്ചി ബീച്ചിലേക്ക് വെറും 150 മീറ്റർ മാത്രമാണ് ഫ്ലോട്ടിങ് ജെട്ടിയിലെക്കുള്ള ദൂരം. വൈദ്യുതീകരണപ്രവര്‍ത്തനങ്ങളും യാത്രക്കാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാനുള്ള സംവിധാനവും ഒരുക്കണം. വേലിയേറ്റത്തിനും വേലിയിറക്കത്തിനും അനുസരിച്ച് ക്രമീകരിക്കാന്‍ കഴിയുമെന്നതാണ് ഫ്ലോട്ടിങ് ജെട്ടിയുടെ പ്രത്യേകത. ഒരേസമയം 100-ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. നിലവിലുള്ള കറ്റാമറൈൻ ബോട്ടുകൾക്കും ജെട്ടി വളരെ അനുയോജ്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home