ad
Deshabhimani

തൃക്കാക്കര ഓണം ഉത്സവം കൊടിയേറി

THRIKKAKKARA TEMPLE

തൃക്കാക്കര മഹാക്ഷേത്രത്തിൽ തിരുവോണം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ മന അനുജൻ നാരായണൻ നമ്പൂതിരിപ്പാട് കൊടി കയറ്റുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 03:21 AM | 1 min read

കളമശേരി


തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ പത്ത് ദിവസം നീളുന്ന ഓണം ഉത്സവത്തിന് കൊടിയേറി. തന്ത്രി പുലിയന്നൂർ മന അനുജൻ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ വിളമ്പി. വിവിധ വേദികളിലായി മോഹിനിയാട്ടം, തിരുവാതിരകളി, ഭരതനാട്യം, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി. തൃക്കാക്കര വാമന കലാവേദിയുടെ നാട്ടരങ്ങും ഉണ്ടായി.


ചൊവ്വ വൈകിട്ട് വിവിധ വേദികളിലായി കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് 4.30ന് വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, ആറിന് ഭജനാഞ്ജലി, ഏഴിന് ഡോ. എടനാട് രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, നൃത്താരാധന, എട്ടിന് നാട്യസമർപ്പൺ എന്നിവയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home