നിറപ്പകിട്ടോടെ പൂവിപണി

നിറപ്പകിട്ടോടെ പൂവിപണി സ്വന്തം ലേഖകൻ കൊച്ചി പൂക്കളമൊരുക്കാൻ മലയാളികളെ തേടി ഇത്തവണയും എത്തുന്നത് മറുനാടൻ പൂക്കൾ. വിവിധയിടങ്ങളിൽ പൂവിൽപ്പന കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങൾ മുതലാണ് സ്‌കൂളുകളിലെയും കോളേജുകളിലെയും ഓഫീസുകളിലെയും ഓണാഘോഷം ആരംഭിക്കുന്നത്. ഇൗ ആഴ്ച അവസാനത്തോടെ പൂക്കൾക്ക് വില ഉയരുമെന്ന് കച്ചവടക്കാർ പറഞ്ഞു. ഓറഞ്ച്, മഞ്ഞ ജമന്തി പൂക്കൾതന്നെയാണ് പൂക്കളങ്ങളിലെ താരം. ഇവയ്‌ക്ക് കിലോയ്‌ക്ക് 150 രൂപയാണ് നിലവിലെ വില. വെള്ള ജമന്തിയുടെ വില 400 മുതല്‍ ആരംഭിക്കുന്നു. റോസ് (വിവിധ നിറങ്ങള്‍) 350–450 രൂപമുതലാണ് വില തുടങ്ങുന്നത്. വാടാമല്ലി 300 രൂപ, അരളി (പിങ്ക്) 400 രൂപ, അരളി (ചുവപ്പ്) 500 രൂപ, ആസ്ട്രല്‍ (പിങ്ക്) 600 രൂപ, ആസ്ട്രല്‍ (ബ്ലൂ) 650 രൂപ, എവര്‍ഗ്രീന്‍ (ഒരു കെട്ട്) 70–100 രൂപ, താമരപ്പൂ (ഒരെണ്ണം) 50 രൂപ എന്നിങ്ങനെ പോകുന്നു കൊച്ചി നഗരത്തിലെ പൂക്കളുടെ വില. ബംഗളൂരു, മൈസൂരു, ഗുണ്ടല്‍പ്പേട്ട്, ഹൊസൂര്‍, സേലം, ഊട്ടി, കോയമ്പത്തൂര്‍, കമ്പം, തേനി, ശീലയംപട്ടി, മധുര, ദിണ്ടിഗല്‍, തോവാള, ചിക്കമംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലെ ഓണവിപണിയിലേക്ക് പൂക്കള്‍ എത്തുന്നത്. അത്തംമുതല്‍ തിരുവോണംവരെ കോടികളുടെ പൂവില്‍പ്പനയാണ് ഇവിടങ്ങളിൽ നടക്കുന്നത്.

സ്വന്തം ലേഖകൻ
Published on Aug 18, 2026, 03:29 AM | 1 min read
കൊച്ചി
പൂക്കളമൊരുക്കാൻ മലയാളികളെ തേടി ഇത്തവണയും എത്തുന്നത് മറുനാടൻ പൂക്കൾ. വിവിധയിടങ്ങളിൽ പൂവിൽപ്പന കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങൾ മുതലാണ് സ്‌കൂളുകളിലെയും കോളേജുകളിലെയും ഓഫീസുകളിലെയും ഓണാഘോഷം ആരംഭിക്കുന്നത്. ഇൗ ആഴ്ച അവസാനത്തോടെ പൂക്കൾക്ക് വില ഉയരുമെന്ന് കച്ചവടക്കാർ പറഞ്ഞു.
ഓറഞ്ച്, മഞ്ഞ ജമന്തി പൂക്കൾതന്നെയാണ് പൂക്കളങ്ങളിലെ താരം. ഇവയ്‌ക്ക് കിലോയ്‌ക്ക് 150 രൂപയാണ് നിലവിലെ വില. വെള്ള ജമന്തിയുടെ വില 400 മുതല്‍ ആരംഭിക്കുന്നു. റോസ് (വിവിധ നിറങ്ങള്‍) 350–450 രൂപമുതലാണ് വില തുടങ്ങുന്നത്.
വാടാമല്ലി 300 രൂപ, അരളി (പിങ്ക്) 400 രൂപ, അരളി (ചുവപ്പ്) 500 രൂപ, ആസ്ട്രല്‍ (പിങ്ക്) 600 രൂപ, ആസ്ട്രല്‍ (ബ്ലൂ) 650 രൂപ, എവര്‍ഗ്രീന്‍ (ഒരു കെട്ട്) 70–100 രൂപ, താമരപ്പൂ (ഒരെണ്ണം) 50 രൂപ എന്നിങ്ങനെ പോകുന്നു കൊച്ചി നഗരത്തിലെ പൂക്കളുടെ വില.
ബംഗളൂരു, മൈസൂരു, ഗുണ്ടല്‍പ്പേട്ട്, ഹൊസൂര്‍, സേലം, ഊട്ടി, കോയമ്പത്തൂര്‍, കമ്പം, തേനി, ശീലയംപട്ടി, മധുര, ദിണ്ടിഗല്‍, തോവാള, ചിക്കമംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലെ ഓണവിപണിയിലേക്ക് പൂക്കള്‍ എത്തുന്നത്. അത്തംമുതല്‍ തിരുവോണംവരെ കോടികളുടെ പൂവില്‍പ്പനയാണ് ഇവിടങ്ങളിൽ നടക്കുന്നത്.









0 comments