യുജിസി നെറ്റ് പരീക്ഷയിലും വീഴ്‌ച: പ്രതിഷേധവുമായി എസ്‌എഫ്‌ഐ

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
കൊച്ചി
ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) പിരിച്ചുവിടുക, വിദ്യാർഥികളുടെ ഭാവി തുലയ്‌ക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ ബിഎസ്‌എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
നീറ്റ്, സിബിഎസ്‌ഇ തുടങ്ങി വിവിധ പരീക്ഷകളുടെ നടത്തിപ്പിൽ വീഴ്‌ച വരുത്തിയ എൻടിഎ ഏറ്റവുമൊടുവിൽ യുജിസി നെറ്റ് പരീക്ഷയും റദ്ദാക്കി. ഇൗ സാഹചര്യത്തിലാണ് മാർച്ച് നടത്തിയത്. എസ്‌എഫ്‌ഐ ജില്ലാപ്രസിഡന്റ് രതു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. നാസർ അബ്ദുൾ റഹ്മാൻ, കെ നവീൻ, അശ്വതി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments