ad
Deshabhimani

അത്തച്ചമയം കാവിവൽക്കരിച്ചതിൽ എൽഡിഎഫ്‌ പ്രതിഷേധിച്ചു

ldf

തൃപ്പൂണിത്തുറ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 02:38 AM | 1 min read

തൃപ്പൂണിത്തുറ


അത്തച്ചമയത്തെ കാവിവൽക്കരിച്ച നഗരസഭയിലെ ബിജെപി ഭരണനേതൃത്വത്തിനെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭാകവാടത്തിൽ പ്രതിഷേധയോഗം സിപിഐ എം ഏരിയ കമ്മിറ്റിയംഗം എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷൻ ഇ എസ് രാകേഷ് പൈ അധ്യക്ഷനായി. എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ കെ ടി അഖിൽദാസ്, ഷിനി ജയകുമാർ, വി ജി രാജലക്ഷ്മി, കെ ജെ ജോഷി എന്നിവർ സംസാരിച്ചു.


അത്തച്ചമയം കാവിവൽക്കരിക്കാൻ നടത്തിയ ഇടപെടൽപോലെ ഘോഷയാത്രയും മോശപ്പെടുത്താൻ ബിജെപി നേതാക്കന്മാർ ശ്രമിച്ചതായി എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. നിശ്ചലദൃശ്യങ്ങളുടെ മത്സരവിഭാഗത്തിൽ മുൻകൂട്ടി നൽകിയ വിഷയം മാറ്റി മോശമായ വിഷയം അവതരിപ്പിച്ച് ഘോഷയാത്രയെ മോശപ്പെടുത്തി. ബിജെപിയുടെ മരട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് വിഷയം മാറ്റി അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home