അത്താണിയിൽ ഹോട്ടലില്‍ വന്‍ തീപിടിത്തം

അത്താണിക്കുസമീപം ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം അഗ്നി രക്ഷാസേന അണയ്ക്കുന്നു
നെടുമ്പാശേരി
ദേശീയപാതയിൽ അത്താണിക്കുസമീപം ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. തിങ്കൾ പകൽ 12.15ന് ഹോട്ടലിന്റെ മുന്‍ഭാഗത്തെ തന്തൂരി അടുപ്പില്‍നിന്നാണ് തീപടര്‍ന്നത്. ഹോട്ടലിനകത്തേയ്ക്ക് തീ പടരാതിരുന്നതും അഗ്‌നി രക്ഷാസേനയെത്തി അതിവേഗം അണച്ചതും വലിയദുരന്തം ഒഴിവാക്കി. അപകടസമയത്ത് ഹോട്ടലിൽ ഏകദേശം 15 പേര്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. 20 ജീവനക്കാരും ഉണ്ടായിരുന്നു.
അടുക്കളയിലുണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തന്തൂരി ഗ്രില്ലില്‍നിന്ന് തീ ആളിപ്പടര്‍ന്ന് 15 അടി ഉയരമുള്ള ഹോട്ടലിന്റെ നെയിംബോര്‍ഡ് അടക്കം കത്തിനശിച്ചു. അടുക്കളയിലെ വിലപ്പിടിപ്പുള്ള തന്തൂരി അടുപ്പുകളും മറ്റു ഉപകരണങ്ങളും കത്തി. കംപ്യൂട്ടറുകള്‍, ഫ്രിഡ്ജുകള്‍, ഫ്രീസറുകള്‍, അനുബന്ധ സാമഗ്രികൾ നശിച്ചു. കെട്ടിടത്തിനുളളിലെ സീലിങ്ങുകള്‍ അടക്കം കത്തിയമർന്നു.
ക്യാഷ് കൗണ്ടറിന് സമീപത്തെ ഫര്‍ണിച്ചർ, ബേക്കറിസാധനങ്ങള്‍, പാനീയങ്ങള്‍, മിഠായികള്‍, സ്റ്റാന്‍ഡുകള്‍ എന്നിവയും കത്തിനശിച്ചിട്ടുണ്ട്. അങ്കമാലി, ആലുവ അഗ്നി രക്ഷാസേനകളെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിൽ 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.










0 comments