യുഎഇ–സാംസങ് സംയുക്തമായി എ ഐ യുവജന പരിപാടി

ദുബായ്: യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമ്പ് 2025ന്റെ ഭാഗമായി സാംസങ് ഇന്നൊവേഷൻ ക്യാമ്പസിന്റെ മൂന്നാം പതിപ്പ് ആരംഭിച്ചു. യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസിന്റെയും സാംസങ് ഗൾഫ് ഇലക്ട്രോണിക്സിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുവാക്കൾക്ക് മെഷീൻ ലേണിംഗ്, ഡാറ്റാ വിശകലനം, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങി കൃത്രിമബുദ്ധിയുടെ മുഖ്യ മേഖലകളിൽ പരിശീലനം നൽകുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. വ്യവസായ വിദഗ്ധരുടെ മാർഗനിർദ്ദേശത്തിൽ പങ്കെടുത്തവർ പ്രായോഗിക പരിചയവും സാങ്കേതിക മേഖലയിൽ കരിയറിന് ആവശ്യമായ കഴിവുകളും നേടും.
യുഎഇ എ ഐ ക്യാമ്പിന്റെ ഭാഗമായാണ് രണ്ടാം വർഷവും സാംസങ് ഇന്നൊവേഷൻ ക്യാമ്പസ് സംഘടിപ്പിക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ എ ഐ കേന്ദ്രീകൃത പരിപാടിയാണിത്. 70-ലധികം വർക്ക്‌ഷോപ്പുകളും ഹാക്കത്തോണുകളും പ്രഭാഷണങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും.
അടുത്ത തലമുറ ടെക് നേതാക്കളെ വളർത്തിയെടുക്കാനും യുഎഇയുടെ എ ഐ ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും യുഎഇയും സാംസങ്ങും തമ്മിലുള്ള ഈ സഹകരണം നിർണായകമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.









0 comments