ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന പുതിയ ഭരണസംവിധാനവുമായി യുഎഇ

ദുബായ് : പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാറിമാറി പ്രവർത്തിക്കുന്ന പുതിയ ഭരണ സംവിധാനത്തിന് യുഎഇയിൽ രൂപം നൽകി. പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കമ്യൂണിറ്റി മാനേജ്ഡ് വെർച്വൽ അതോറിറ്റി എന്ന പേരിലുള്ള സംവിധാനത്തിന്റെ ചെയർമാനായി ഷൈഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു.
സമൂഹത്തിൽനിന്നുള്ള പ്രഗത-്ഭരായ വ്യക്തികളെ ഉൾപ്പെടുത്തി ഡയറക-്ടർ ജനറലിനെയും പിന്തുണയ-്ക്കുന്ന സംഘത്തെയും ഓരോ കാലയളവിലേക്കും നിയോഗിച്ചായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം. യുവാക്കൾ, വിവിധ മേഖലകളിലെ വിദഗ്ധർ, അധ്യാപകർ, സംരംഭകർ, വിരമിച്ചവർ തുടങ്ങിയവരുടെ കഴിവുകൾ രാജ്യത്തിന്റെ വികസനത്തിനും ദേശീയ പദ്ധതികൾക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പ്രസിഡൻഷ്യൽ കോർട്ടിന് കീഴിൽ പ്രവർത്തിക്കുന്ന അതോറിറ്റി യുഎഇയുടെ ദേശീയ മുൻഗണനകൾക്കും 2071-ലെ യുഎഇ ശതാബ്ദി വികസനപദ്ധതിക്കും അനുസൃതമായി പ്രവർത്തിക്കും. ഓരോ സംഘവും പ്രവർത്തനത്തിലൂടെ നേടുന്ന അറിവും അനുഭവങ്ങളും രേഖപ്പെടുത്തി അടുത്തസംഘത്തിന് കൈമാറുന്നതിനുള്ള സംവിധാനവും ഒരുക്കും.









0 comments