Deshabhimani

സിറ്റിയെ സ്വന്തം തട്ടകത്തിൽ തകർത്ത് പിഎസ്ജി

PSG match against Manchester City

പിഎസ്ജി താരങ്ങളുടെ ആഹ്ലാദം | Photo Credit: X/PSG

വെബ് ഡെസ്ക്

Published on Oct 15, 2026, 09:54 AM | 1 min read

ലണ്ടൻ: ചാമ്പ്യൻസ് ലീ​ഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി പിഎസ്ജി. ഗോൾമഴ കണ്ട മത്സരത്തിൽ 4-2 എന്ന സ്കോറിനാണ് ചാമ്പ്യന്മാരുടെ വിജയം.


തുടക്കത്തിൽ തന്നെ കളി നിയന്ത്രണത്തിലാക്കിയ പിഎസ്ജി, ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് മൂന്ന് ഗോളുകൾ നേടി സിറ്റിയെ സമ്മർദ്ദത്തിലാക്കി. 13-ാം മിനിറ്റിൽ ഡിസൈർ ഡൂവേയും, 15-ാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെയും, 32-ാം മിനിറ്റിൽ വിറ്റിന്യയും ഗോളുകൾ നേടി.


രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ മാഞ്ചസ്റ്റർ സിറ്റി കഠിനശ്രമം നടത്തി. എർലിംഗ് ഹാലണ്ട് നേടിയ രണ്ട് ഗോളുകൾ സിറ്റിയ്ക്ക് പ്രതീക്ഷ നൽകി. 53-ാം മിനിറ്റിലും 75-ാം മിനിറ്റിലുമായിരുന്നു ഹാലണ്ട് ​ഗോൾവല ചലിപ്പിച്ചത്. എന്നാൽ


ഇരട്ട ഗോളുകൾ നേടി ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ 63-ാം മിനിറ്റിൽ അക്ലിയൂഷ് നേടിയ ഗോളിലൂടെ പിഎസ്‌ജി വിജയം സുരക്ഷിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home