കെഎസ്സി അത്തപ്പൂക്കള മത്സരം

അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
ചടങ്ങിൽ വനിതാവിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ അധ്യക്ഷനായി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, വൈസ് പ്രസിഡന്റ് രാകേഷ് മൈലപ്പറമ്പത്ത്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി പി കൃഷ-്ണകുമാർ, യുവകലാസാഹിതി ജനറൽ സെക്രട്ടറി നിധിൻ പ്രദീപ്, ഫ്രണ്ട്സ് എഡിഎം എസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറിമാരായ ജിഷ ഗഫൂർ സ്വാഗതവും നാസി ഗഫൂർ നന്ദിയും പറഞ്ഞു.
മുതിർന്നവരുടെ വിഭാഗത്തിൽ ശക്തി കെഎസ-്സി യൂണിറ്റംഗങ്ങളായ വിനീത, രാഹുൽദാസ്, മനീഷ് എന്നിവരുടെ ടീമും കുട്ടികളുടെ വിഭാഗത്തിൽ കളിപ്പന്തൽ ടീം അംഗങ്ങളായ തൻവി സുനിൽ, നേദ്യ നായർ, ശ്രിയ രഞ്ജിത്ത് എന്നിവരും ഒന്നാംസ്ഥാനം നേടി.
തുടർന്ന് കെ എസ-്സി കലാ കായിക സാഹിത്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. വടംവലി, ഉറിയടി തുടങ്ങിയ പരമ്പരാഗത കായികവിനോദങ്ങളും സംഘടിപ്പിച്ചു. സെന്ററിന്റെ ചുമർ പ്രസിദ്ധീകരണമായ ജാലകത്തിന്റെ പ്രകാശനവും നടന്നു.
അത്തപ്പൂക്കള മത്സരത്തിൽ വിധികർത്താക്കളായി എത്തിയ റാഫി, രാജ് കുമാർ എന്നിവരെ വനിത വിഭാഗം ജോയിന്റ് കൺവീനർ അനീഷ ജയൻ പരിചയപ്പെടുത്തി. വിജയികൾക്കുള്ള സമ്മാനദാനം വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറി ആമി ഹിഷാമിന്റെ നേതൃത്വത്തിൽ നടന്നു.
കലാവിഭാഗം സെക്രട്ടറി ബാദുഷ, അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി നിധിൻകുമാർ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസിസ്റ്റന്റ് കായിക വിഭാഗം സെക്രട്ടറി വേണു,
സാഹിത്യവിഭാഗം സെക്രട്ടറി ജയേഷ്, അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി സധീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









0 comments