Deshabhimani

ആഗോള മാനദണ്ഡങ്ങൾ രൂപീകരിക്കാൻ യുഎഇയും ഡബ്ല്യുഇഎഫും

artificial intelligence
വെബ് ഡെസ്ക്

Published on Oct 15, 2026, 09:51 AM | 1 min read

ദുബായ് : സർക്കാർ ആസൂത്രണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും നിർമിതബുദ്ധി ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും ആഗോള തത്ത്വങ്ങളും രൂപീകരിക്കാൻ യുഎഇയും ലോക സാമ്പത്തിക ഫോറവും സഹകരിക്കുന്നു. സ്വയം ചിന്തിച്ച് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും ശേഷിയുള്ള നിർമിതബുദ്ധി സംവിധാനങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തിനാണ് ചട്ടക്കൂട് രൂപീകരിക്കുന്നത്.

ചൊവ്വാഴ്‌ച ദുബായിൽ ആരംഭിച്ച ആഗോള ഭാവിനേതാക്കളുടെ വാർഷിക സമ്മേളനത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും നയരൂപകർത്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തരമൊരു ആഗോളസംവാദത്തിന് നേതൃത്വം നൽകുന്ന ആദ്യ രാജ്യമാണ് യുഎഇയെന്ന് സംഘാടകർ അറിയിച്ചു.


ഭാവിയിലെ മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും കൂടുതൽ കാര്യക്ഷമവും സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിയുന്നതുമായ നയങ്ങൾ ആവിഷ-്‌കരിക്കാനും സർക്കാരുകളെ സഹായിക്കുന്നതാണ് സംരംഭമെന്ന് മന്ത്രിസഭാകാര്യ വകുപ്പിലെ നയകാര്യ കാര്യങ്ങളുടെ ഉപമന്ത്രി ഹുദ അൽ ഹാഷിമി പറഞ്ഞു.

നിർമിതബുദ്ധിയുടെ പുതിയ സംവിധാനങ്ങൾ സർക്കാരുകളെ മാറ്റങ്ങൾ മുൻകൂട്ടി കാണുന്നതിലും സാധ്യതകൾ വിലയിരുത്തുന്നതിലും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിലും പ്രാപ-്‌തമാക്കുമെന്ന്‌ ലോക സാമ്പത്തിക ഫോറം മാനേജിങ് ഡയറക-്‌ടർ സ്റ്റീഫൻ മെർഗന്താലർ പറഞ്ഞു. യുഎഇയും ലോക സാമ്പത്തിക ഫോറവും ദീർഘകാലമായി സഹകരിച്ച്‌ നടപ്പാക്കുന്ന വിവരവിശകലന പദ്ധതിയുടെ ഭാഗമായാണ് ആഗോള തത്ത്വങ്ങൾ രൂപീകരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home