Deshabhimani

കുട്ടികളിലെ നിർമിതബുദ്ധി സാക്ഷരതയ്ക്ക് ഡിജിറ്റൽ വേദിയുമായി ദുബായ്

AI Children
വെബ് ഡെസ്ക്

Published on Oct 15, 2026, 09:58 AM | 1 min read

ദുബായ് : കുട്ടികൾ നിർമിതബുദ്ധി (എഐ) എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കാനും സാങ്കേതികവിദ്യ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പ്രയോജനപ്പെടുത്താൻ അവരെ സഹായിക്കാനും മാതാപിതാക്കളെ പ്രാപ്തരാക്കുന്ന ഡിജിറ്റൽ വേദിയുമായി ദുബായ്. എട്ടു മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് ആരംഭിച്ച ജെൻഡബ്‌എഐ എന്ന വേദി നിർമിതബുദ്ധിയെക്കുറിച്ചുള്ള പഠനം കുടുംബങ്ങൾക്കിടയിൽ കൂടുതൽ സജീവമാക്കും. ദുബായ് നിർമിതബുദ്ധി കേന്ദ്രം, സാമൂഹിക വികസന അതോറിറ്റി, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകുന്ന പ്ലാറ്റ്‌ഫോം മൊബൈൽ ഫോണുകളിലും ഉപയോഗിക്കാം.


നിർമിതബുദ്ധിയുടെ സാധ്യതകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനൊപ്പം അവരുടെ സ്വകാര്യതയും മൂല്യബോധവും ബൗദ്ധിക വികാസവും സംരക്ഷിക്കുകയാണ് ലക്ഷ്യം.

നിർമിതബുദ്ധിയെക്കുറിച്ചുള്ള പഠനത്തിൽ കുടുംബങ്ങളെ കേന്ദ്രസ്ഥാനത്ത് എത്തിക്കുകയും പഠനത്തിനും സംവാദത്തിനും സർഗാത്മകതയ-്‌ക്കുമുള്ള പൊതുവേദിയായി സാങ്കേതികവിദ്യയെ മാറ്റുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് സാമൂഹിക വികസന അതോറിറ്റി ഡയറക-്‌ടർ ജനറൽ ഹെസ ബിൻത് ഈസ ബുഹുമൈദ് പറഞ്ഞു. മാതാപിതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമിതബുദ്ധിയുടെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കുട്ടികളെ സഹായിക്കുന്ന ആദ്യ സംരംഭങ്ങളിലൊന്നാണ് ജെൻഡുബായ് എന്ന് ദുബായ് നിർമിതബുദ്ധി കേന്ദ്രം എക-്‌സിക്യൂട്ടീവ് ഡയറക-്‌ടർ സഈദ് അൽ ഫലാസി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home