ഫ്ലൈ ദുബായ് ആക്രമണം; ഇസ്രയേലിലേക്കുള്ള വിമാനങ്ങളില് പാകിസ്ഥാൻ പൈലറ്റുമാർക്ക് വിലക്ക്

ജറുസലേം : ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകളിൽ പാകിസ്ഥാൻ പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി പ്രമുഖ ഫ്രഞ്ച് വിമാന കമ്പനിയായ എയർ ഫ്രാൻസ്. പാകിസ്ഥാൻ പൗരന്മാരായ ക്യാബിൻ ക്രൂവിനും വിലക്കേർപ്പെടുത്തി.
തങ്ങളുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. യുഎസ് വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസും ചെക്ക് എയർലൈൻ സ്മാർട്ട് വിംഗ്സും പാക് പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൗരത്വം അടിസ്ഥാനമാക്കിയുള്ള ഈ നിയന്ത്രണങ്ങൾ നിരവധി ചോദ്യങ്ങളുയർത്തുകയാണ്.
സെപ്തംബർ 30 ന് ദുബായിൽ നിന്നും തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ നിയമങ്ങൾ കർശനമാക്കിയത്. നിന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച വിമാനത്തിൽ ഇന്റോനേഷൻ പൈലറ്റുണ്ടെന്ന് കണ്ടെത്തിയതിന തുടർന്ന് യാത്രാമധ്യേ തിരിച്ചുവിട്ടിരുന്നു.








0 comments