7 മിനിറ്റിൽ 3 ഗോൾ; റയലിന്റെ അവിശ്വസനീയ തിരിച്ചുവരവ്

റയൽ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദം | Photo Credit: X/realmadrid
റോം: അവസാന നിമിഷത്തെ അമ്പരിപ്പിക്കുന്ന തിരിച്ചടിയിൽ റോമയ്ക്കെതിരെ റയൽ മാഡ്രിഡിന് തകർപ്പൻജയം. ചാമ്പ്യൻസ് ലീഗിലെ വീറുറ്റ പോരാട്ടത്തിൽ 3-1ന് പിന്നിൽനിന്ന ശേഷമാണ് റയൽ 4-3 എന്ന സ്കോറിന് ജയിച്ചുകയറിയത്. ഏഴ് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകളാണ് റയൽ നേടിയത്.
ഇരുപതാം മിനിറ്റിൽ മാർട്ടൻ ഡി റൂൺ നേടിയ ഗോളിലൂടെ റോമ അക്കൗണ്ട് തുറന്നു. പിന്നാലെ 25-ാം മിനിറ്റിൽ സൂപ്പർതാരം കിലിയൻ എംബാപ്പെയിലൂടെ റയൽ സമനില പിടിച്ചു.
പക്ഷേ പിന്നീടങ്ങോട്ട് റോമയുടെ മുന്നേറ്റത്തെ തടയാൻ സ്പാനിഷ് വമ്പന്മാർക്കായില്ല. ഡോണ്യെൽ മാലെന്റെ ഇരട്ടഗോൾ റോമയുടെ വിജയം ഉറപ്പിക്കുംവിധത്തിലായിരുന്നു. 51-ാം മിനിറ്റിലും 58-ാം മിനിറ്റിലുമാണ് താരം റയലിന്റെ ഗോൾവല കുലുക്കിയത്. ഇതോടെ തോൽവി മുഖാമുഖംകണ്ട നിലയിലായി റയൽ. എന്നാൽ കാർലോസ് എസ്പി 83-ാം മിനിറ്റിൽ റയലിന് പുതുജീവൻ നൽകി. രണ്ട് മിനിറ്റിനുള്ളിൽ എൻഡ്രിക് നേടിയ ഗോളിലൂടെ സമനിലയും പിടിച്ചു. 90-ാം മിനിറ്റിൽ പ്രതിരോധനിര താരം അന്റോണിയോ റൂഡിഗർ വിജയഗോൾ കൂടി നേടിയതോടെ റയൽ മാഡ്രിഡ് അവിശ്വസനീയമായ ജയം പിടിച്ചെടുക്കുകയായിരുന്നു.









0 comments