ad
Deshabhimani

ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾക്ക്‌ നന്ദി: പ്രശംസിച്ച്‌ യുഎഇ മന്ത്രി

uae india
വെബ് ഡെസ്ക്

Published on Jun 16, 2026, 03:02 PM | 1 min read

ദുബായ്‌ : പരസ്‌പര സഹവർത്തിത്വവും ദേശീയ ഐക്യബോധവും വളർത്തുന്നതിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രശംസിച്ച്‌ യുഎഇ സഹിഷ്‌ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. പരസ്‌പര വിശ്വാസം, ബഹുമാനം, തുടർച്ചയായ സഹകരണം എന്നിവയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട രണ്ട് സൗഹൃദരാഷ്‌ട്രങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് പ്രൗഡ് ഓഫ് ദ യുഎഇ പോലുള്ള ആഘോഷങ്ങളെന്നും മന്ത്രി പറഞ്ഞു.


യുഎഇയെക്കുറിച്ചുള്ള അഭിമാനം പൗരന്മാർക്ക് മാത്രമല്ല. ഇവിടെ ജീവിക്കുകയും ജോലിചെയ്യുകയും കുടുംബം വളർത്തുകയും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ തങ്ങളുടെ കഴിവും പരിശ്രമവും സംഭാവന ചെയ്യുന്ന എല്ലാവർക്കും പൊതുവായതാണെന്നും അദ്ദേഹം വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home