തിരുവനന്തപുരത്ത് 16 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; കാറിൽ കടന്ന പ്രതിക്കായി തെരച്ചിൽ

സഹദ്
തിരുവനന്തപുരം: 16കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിക്കായി വ്യാപക തെരച്ചിൽ. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. പനവൂർ സ്വദേശി സഹദ് (21) ആണ് വിദ്യാർഥിനിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ കുട്ടിയെ വീടിനു സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നാണ് സഹദ് കുത്തി പരിക്കേൽപ്പിച്ചത്. മുഖത്തും കഴുത്തിനും ആണ് കുത്തേറ്റിരിക്കുന്നത്. കഴുത്തിനു പുറകിലെ കുത്ത് ആഴത്തിലുള്ളതാണെന്ന് കണ്ടുനിന്നവർ പറയുന്നു. പ്രദേശത്ത് പിടിവലി കൂടിയതിന്റെ ലക്ഷണങ്ങളുമുണ്ട്.
സംഭവത്തിന് ശേഷം അക്രമി സ്ഥലത്ത് നിന്ന് കാറിൽ കയറി കടന്നുകളഞ്ഞു. രക്ഷപ്പെട്ടുള്ള പാച്ചിലിനിടെ എതിർവശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീടിന് സമീപത്തായി യുവാവ് കാറിൽ കാത്തുനിന്നാണ് സഹദ് പെൺകുട്ടിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.










0 comments