ad
Deshabhimani

മാണിയൂർ അഹമ്മദ് മൗലവിയെ അനുസ്‌മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2026, 04:03 PM | 1 min read

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും തൃക്കരിപ്പൂർ മുനവിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പലുമായിരുന്ന മാണിയൂർ അഹമ്മദ് മൗലവിയെ അനുസ്മരിച്ചു. കുവൈത്ത് മുനവിറുൽ ഇസ്ലാം കമ്മിറ്റി ആഭിമുഖ്യത്തിൽ ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ ബഷീർ അധ്യക്ഷനായി. ​ഇഖ്ബാൽ മാവിലാടം, അബ്‌ദുൾ ഹക്കീം മൗലവി പെരുമ്പട്ട, കെ കെ അബ്ദുൾ ലത്തീഫ് മൗലവി, യു പി ഫിറോസ്, അബ്ദുൾ ഹക്കീം അൽ ഹസനി എന്നിവർ സംസാരിച്ചു. ​കെ മുഹമ്മദ് കുഞ്ഞി, സി കെ ഷബീർ, എം ടി പി ഇഖ്ബാൽ, പി പി ഷംസുദ്ദീൻ, കെ പി ഷറഫലി എന്നിവർ നേതൃത്വം നൽകി. ​ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും സെക്രട്ടറി എം മഹറൂഫ് നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home