അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

മനോജ്
തൃശ്ശൂർ: മാപ്രാണത്ത് അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കെ എസ് ഇ ബി ജീവനക്കാരനാണ് ഷോക്കേറ്റ് മരിച്ചത്. കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാനും ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനുമായ മനോജ് (46) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിലെ മാവേലി സ്റ്റോറിന് സമീപമായിരുന്നു അപകടം. ഈ പ്രദേശത്ത് രാവിലെ അനുഭവപ്പെട്ട വൈദ്യുതി തടസം നീക്കുന്നതിനായി പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെയാണ് മനോജിന് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതയായ വത്സലയാണ് മനോജിന്റെ അമ്മ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അറ്റകുറ്റപ്പണി നടക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments