സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ ഇരകളായവർക്ക് നഷ്ടപരിഹാരം; പ്രഖ്യാപനവുമായി കെനിയൻ പ്രസിഡന്റ്

വില്യം റൂട്ടോ | Photo Credit: X/William Samoei Ruto
നെയ്‌റോബി: രാജ്യത്ത് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾക്കിരയായ രണ്ടായിരത്തോളം പേർക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. ജുഡീഷ്യൽ വ്യവസ്ഥയ്ക്ക് പുറത്ത് നടക്കുന്ന അപൂർവ്വമായ ഒരു നഷ്ടപരിഹാര പ്രക്രിയയാണിത്.
കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തുണ്ടായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നികുതി വർധനവിനെതിരെയായിരുന്നു പ്രധാന സമരങ്ങളൊക്കെയും. പ്രതിഷേങ്ങൾ പലപ്പോഴും അക്രമാസക്തമായതോടെ നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും, പലർക്കും സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായവർക്ക് അടുത്ത ആഴ്ച മുതൽ നഷ്ടപരിഹാരം ലഭിച്ചുതുടങ്ങും. ആകെ 15 ദശലക്ഷം യുഎസ് ഡോളർ നഷ്ടപരിഹാരമായി വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.










0 comments