ad
Deshabhimani

എമിറാത്തി വിദ്യാർഥികളുടെ സ്കോളർഷിപ്; പുതിയ ചട്ടങ്ങളുമായി യുഎഇ

uae flag
വെബ് ഡെസ്ക്

Published on Aug 22, 2026, 02:45 PM | 2 min read

ദുബായ് : എമിറാത്തി വിദ്യാർഥികൾക്കുള്ള ദേശീയ സ്കോളർഷിപ് പദ്ധതിക്ക് പുതിയ ചട്ടങ്ങളുമായി യുഎഇ. ഉന്നത വിദ്യാഭ്യാസ -ശാസ-്‌ത്രഗവേഷണ മന്ത്രാലയം പുറത്തിറക്കിയ 2026ലെ മന്ത്രിതല തീരുമാനം നമ്പർ 179 പ്രകാരമാണ് മാനദണ്ഡം പ്രാബല്യത്തിൽ വന്നത്. സ്കോളർഷിപ്പിന് പരിഗണിക്കുന്ന രാജ്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുൻഗണനാ പഠനമേഖലകൾ എന്നിവയും പുതുക്കിയിട്ടുണ്ട്.


സ-്‌കോളർഷിപ് അപേക്ഷ പരിഗണിക്കുമ്പോൾ ചില വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകും. രക്തസാക്ഷികളുടെ മക്കൾ, സാമൂഹ്യ സഹായ പദ്ധതികളുടെ ഗുണഭോക്താക്കൾ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർഥികൾ എന്നിവരാണ് മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. അക്കാദമിക് മികവ്, പഠനമേഖലയുടെ മുൻഗണന, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരം, ലഭിച്ച പ്രവേശനത്തിന്റെ സ്വഭാവം എന്നിവയും അപേക്ഷ വിലയിരുത്തുമ്പോൾ പരിഗണിക്കും. അന്താരാഷ-്‌ട്രമായി അംഗീകരിക്കപ്പെട്ട റാങ്കിങ്ങുകളുടെ അടിസ്ഥാനത്തിൽ സ-്‌കോളർഷിപ്പിന് തെരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെയും സർവകലാശാലകളുടെയും പട്ടികയും പുതുക്കി.


പ്രത്യേക വിഷയത്തിൽ ലോകത്തെ ആദ്യ 50 റാങ്കിനുള്ളിൽ വരുന്ന സ്ഥാപനങ്ങൾക്ക് മൊത്തത്തിലുള്ള റാങ്കിങ് പരിഗണിക്കാതെ അർഹത ലഭിക്കും. യുഎസിലെയും ഓസ്ട്രേലിയയിലെയും സ്ഥാപനങ്ങൾക്ക് വിഷയ റാങ്കിങ്ങിലും മൊത്തം റാങ്കിങ്ങിലും ആദ്യ 100നുള്ളിൽ സ്ഥാനം വേണം. ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റ് രാജ്യത്തെ സ്ഥാപനങ്ങൾക്ക് വിഷയത്തിലും മൊത്തം റാങ്കിങ്ങിലും ആദ്യ 200നുള്ളിൽ സ്ഥാനം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്ക് രണ്ട് വിഭാഗങ്ങളിലും ആദ്യ 300നുള്ളിൽ റാങ്കിങ് വേണമെന്നാണ് പുതിയ വ്യവസ്ഥ.

തുല്യ അവസരവും നീതിയും ഉറപ്പാക്കാൻ വ്യക്തമായ അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. അപേക്ഷകരുടെ അക്കാദമിക് പ്രകടനം, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരം, പഠനമേഖലയുടെ മുൻഗണന, പ്രവേശനത്തിന്റെ സ്വഭാവം എന്നിവ താരതമ്യാടിസ്ഥാനത്തിൽ വിലയിരുത്തും. മുൻഗണനാ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്കും ഇതോടൊപ്പം പരിഗണന ലഭിക്കും. വിദേശത്ത് പഠിക്കുന്ന കാലയളവിൽ യുഎഇയെ മികച്ച രീതിയിൽ പ്രതിനിധീകരിക്കണം. മറ്റ് സാമ്പത്തിക സഹായങ്ങളോ സ്‌കോളർഷിപ്പുകളോ ലഭിക്കുന്നുണ്ടെങ്കിൽ മന്ത്രാലയത്തെ അറിയിക്കണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.


സംയുക്ത അക്കാദമിക് പരിപാടി, സഹകരണ കരാർ, വിദ്യാർഥി കൈമാറ്റ പദ്ധതി എന്നിവയുടെ ഭാഗമായി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒന്നോ അതിലധികമോ കോഴ്സുകൾ പഠിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. സ-്‌കോളർഷിപ് താൽക്കാലികമായി മാറ്റിവയ-്‌ക്കുക, നിർത്തിവയ-്‌ക്കുക, പുനരാരംഭിക്കുക, കാലാവധി നീട്ടുക, റദ്ദാക്കുക എന്നിവയ-്‌ക്കുള്ള വ്യവസ്ഥകളും തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദൂരപഠനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home