Deshabhimani

‘ഐ മെസ്സേജ്’ വഴി വ്യാജ സന്ദേശങ്ങൾ; ഐഫോൺ ഉപയോക്താക്കൾക്ക് സിട്രയുടെ മുന്നറിയിപ്പ്

i message scam
വെബ് ഡെസ്ക്

Published on Aug 22, 2026, 03:33 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ‘ഐ മെസ്സേജ്’ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) മുന്നറിയിപ്പ് നൽകി. കൊറിയർ, ഡെലിവറി കമ്പനികളുടെ പേരിൽ അയക്കുന്ന ഇത്തരം സന്ദേശങ്ങളിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.


ഷിപ്പ്മെന്റ് വിവരങ്ങൾ പുതുക്കണം, ഡെലിവറി വിലാസം സ്ഥിരീകരിക്കണം, അധിക ഫീസ് അടയ്ക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംശയാസ്പദമായ ലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അതിലൂടെ ആവശ്യപ്പെടുന്ന വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്ന് സിട്ര നിർദേശിച്ചു.


ഷിപ്പ്മെന്റിന്റെ സ്ഥിതി പരിശോധിക്കുന്നതിനും വിവരങ്ങൾ പുതുക്കുന്നതിനും ബന്ധപ്പെട്ട കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്ലിക്കേഷനോ മാത്രമേ ഉപയോഗിക്കാവൂ. വിശ്വാസ്യത ഉറപ്പില്ലാത്ത സന്ദേശങ്ങളിലൂടെയോ ലിങ്കുകളിലൂടെയോ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും പങ്കുവയ്ക്കരുതെന്നും അധികൃതർ വ്യക്തമാക്കി.


ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ ഡിലീറ്റ് ചെയ്യുകയും സ്പാം സന്ദേശമായി റിപ്പോർട്ട് ചെയ്യുകയും വേണം. ഷിപ്പിംഗ്, ഡെലിവറി കമ്പനികളുടെ പേരുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന സൈബർ തട്ടിപ്പുകളിൽ ഐഫോൺ ഉപയോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും സിട്ര അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home