ad
Deshabhimani

വൈഭവിന് റെഡ് ബോൾ ക്രിക്കറ്റിലും കൂടുതൽ അവസരം നൽകണം: രാഹുൽ ദ്രാവിഡ്

dravid sooryavanshi

2025 ൽ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ വൈഭവ് സൂര്യവംശിയുടെ പരിശീലകനായിരുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 03:40 PM | 1 min read

മുംബൈ: 15 കാരനായ വൈഭവ് സൂര്യവംശിയുടെ വളർച്ചയിൽ വൈറ്റ്-ബോൾ, റെഡ്-ബോൾ ക്രിക്കറ്റുകൾക്കിടയിൽ കൃത്യമായ സന്തുലനം വേണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്.


ഐപിഎല്ലിലൂടെ വൈറ്റ്-ബോൾ പരിചയം നേടുന്നതിനൊപ്പം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ റെഡ്-ബോൾ മത്സരങ്ങൾ കളിക്കുന്നത് താരത്തിന്റെ ദീർഘകാല വളർച്ചയ്ക്ക് നിർണായകമാകുമെന്നും ദ്രാവിഡ് പറഞ്ഞു.


ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി കളിക്കുന്ന വൈഭവിന് തുടർച്ചയായി റെഡ്-ബോൾ മത്സരങ്ങൾ ലഭിക്കുന്നത് ഏറെ ഗുണകരമാകുമെന്നും ദ്രാവിഡ് വിലയിരുത്തി. താരത്തിന് ഇപ്പോൾ 15 വയസ്സ് മാത്രമായതിനാൽ വിജയങ്ങളും തിരിച്ചടികളും ഉണ്ടാകുമെന്നും അതിനാൽ ക്ഷമയോടെ സമയം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ടെസ്റ്റ് ക്രിക്കറ്റ് വളരണമെങ്കിൽ മൂന്ന് ഫോർമാറ്റുകളിലും മികവ് തെളിയിക്കാൻ കഴിയുന്ന താരങ്ങൾ ആവശ്യമാണെന്നും ദ്രാവിഡ് വ്യക്തമാക്കി. വൈറ്റ്-ബോൾ ക്രിക്കറ്റിലെ പ്രകടനം പോലെ റെഡ്-ബോൾ ക്രിക്കറ്റിലും വൈഭവ് മികവ് തെളിയിച്ചാൽ ഭാവിയിൽ ഇന്ത്യയുടെ ടെസ്റ്റ് താരമാകാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home