ad
Deshabhimani

ദമിയേറ്റ ആക്രമണം: അപലപിച്ച്‌ യുഎഇയും ബഹ്‌റൈനും

bahrain uae
വെബ് ഡെസ്ക്

Published on Aug 02, 2026, 02:46 PM | 1 min read

ദുബായ് : ​ഈജിപ്തിലെ ദമിയേറ്റ തുറമുഖത്ത് രണ്ട് കപ്പലുകളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ യുഎഇയും ബഹ്‌റൈനും. അന്താരാഷ്ട്ര നാവിക ഗതാഗതത്തെയും പ്രാദേശിക സ്ഥിരതയെയും ഗുരുതരമായി ബാധിക്കുന്ന സംഭവമാണിതെന്ന് യുഎഇ വിദേശമന്ത്രാലയം വ്യക്തമാക്കി. ​ഈജിപ്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ആവശ്യമായ എല്ലാ സഹകരണവും നൽകുമെന്നും മന്ത്രാലയം അറിയിച്ചു.


ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ബഹ്റൈന്‍ വിദേശമന്ത്രാലയം വ്യക്തമാക്കി. സ്വന്തം പരമാധികാരവും ദേശീയ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാനായി ഈജിപ്ത് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്റൈന്റെ ഉറച്ച പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈജിപ്ത് അധികൃതർ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് രണ്ട് കപ്പലുകളിലും തീപിടിത്തമുണ്ടായതെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home