ഖത്തർ കപ്പലിന് നേരെയുണ്ടായ ആക്രമണം; അപലപിച്ച് യുഎഇ

അബുദാബി: ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ഖത്തറിന്റെ അൽ റകെയ്യാത്ത് (Al Rakeyyat) വാണിജ്യക്കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ യുഎഇ അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഗുരുതര ഭീഷണിയാണെന്നും ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്രപാതകളിലൊന്നിൽ അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിന് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വാണിജ്യക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ താൽപര്യങ്ങളും നാവിഗേഷൻ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുന്നതായും മന്ത്രാലയം അറിയിച്ചു. വാണിജ്യക്കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മേഖലയിലെ സ്ഥിരതയെയും ആഗോള ഊർജസുരക്ഷയെയും അന്താരാഷ്ട്ര വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി.











0 comments