ad
Deshabhimani

തൈക്കാട് ശിശുക്ഷേമ സമിതിയിലെ ഏഴ് വയസുകാരി ഇറ്റലിയിലേയ്ക്ക്

Adoption

പ്രതീകാത്മക ചിത്രം, എഐ നിർമിതം

വെബ് ഡെസ്ക്

Published on Jul 08, 2026, 12:59 PM | 1 min read

തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതിയിലെ ഏഴു വയസുകാരി ഇറ്റലിയിലേയ്ക്ക് യാത്രയായി. ഇറ്റലിയിലെ ചരിത്ര നഗരമായ ലൂക്ക സ്വദേശികളായ യാക്കോപ്പോ റുസോയും സാറാ ജോർജിയും ആണ് കുട്ടിയെ ദത്തെടുത്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് തിരിച്ച മൂവരും അവിടെനിന്ന് ഇറ്റലിയിലേക്ക് പോകും.


‘മോളേ, നന്നായി പഠിക്കണം, എവിടെ ആയാലും ഞങ്ങളെ മറക്കരുത്’ കുട്ടിയെ ആയമാർ നിറകണ്ണുകളോടെ യാത്രയാക്കി. 2018 ഫെബ്രുവരിയിലാണ് 15 ദിവസം മാത്രം പ്രായമായ കുരുന്നിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളെ നഷ്ടപ്പെട്ട്, ബന്ധുക്കൾ കൈവിട്ട് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ എത്തിയ കുട്ടിയുടെ സംരക്ഷണത്തിന് സംസ്ഥാന ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.


കുട്ടിക്ക് ബന്ധുക്കൾ ഉണ്ടായിരുന്നതിനാൽ ദത്ത് നൽകുന്നതിന് നിയമ തടസങ്ങൾ നേരിട്ടിരുന്നു. ഒടുവിൽ സമിതി ഇടപെട്ട് നടത്തിയ നിയമ പോരാട്ടത്തിലാണ് ദത്ത് നൽകാനുള്ള വഴിയൊരുങ്ങിയത്. കളക്ടർ അനു കുമാരിയുടെ സാന്നിധ്യത്തിലാണ് കുട്ടിയെ ഇറ്റാലിയൻ ദമ്പതികൾ ഏറ്റുവാങ്ങിയത്. കുട്ടിയുടെ കുട്ടിക്കാലം മുതലുള്ള ഫോട്ടോകളുടെ ആൽബം സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home