നബിദിനം: 5-ന് യുഎഇയിൽ പൊതുഅവധി

ദുബായ്: നബിദിനത്തിന്റെ ഭാഗമായി സെപ്തംബർ അഞ്ചിന് യുഎഇയിൽ സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകൾക്ക് അവധി ബാധകമാണ്. ശനിയാഴ്ചയും ഞായറാഴ്ചയും ഔദ്യോഗിക അവധിയായതിനാൽ ജീവനക്കാർക്ക് മൂന്നുദിവസത്തെ തുടർച്ചയായ വിശ്രമം ലഭിക്കും.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക അവധി ദിനങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയും ആയാൽ ദീർഘാവധി അനുഭവിക്കാനാകും. ആഗസ്‌ത് 23-ന് റബീഅൽ അവ്വൽ മാസത്തിന്റെ ചാന്ദ്രദർശനം ഉണ്ടായിരുന്നില്ലെന്ന് യുഎഇയിലെ ജ്യോതിശാസ്ത്ര കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സഫർ മാസം 30 ദിവസങ്ങൾ പൂർത്തിയാക്കി 25-ന് റബീഅൽ അവ്വൽ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് നബിദിനം സെപ്തംബർ അഞ്ചിനായത്. സാധാരണ ഒരേദിവസം ആഘോഷിക്കുന്ന സൗദി അറേബ്യയും യുഎഇയും ഇത്തവണ വ്യത്യസ്‌ത ദിവസങ്ങളിലാണ് പ്രവാചക ജന്മദിനം ആഘോഷിക്കുക. സൗദിയിൽ ചാന്ദ്രദർശനം യുഎഇയെ അപേക്ഷിച്ച് ഒരുദിവസം മുമ്പ് നടന്നതിനാലാണിത്.









0 comments