ചിന്ത ജെറോമിന് ജന്മനാടിന്റെ സ്‌നേഹോഷ്‌മള വരവേൽപ്പ്

സ്വന്തം ലേഖകൻ
Published on Aug 25, 2026, 12:51 AM | 1 min read
കൊല്ലം
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത ചിന്ത ജെറോമിന് ജന്മനാടിന്റെ ഉൗഷ്‌മള വരവേൽപ്പ്. തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിനുശേഷം തിങ്കളാഴ്‌ച കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ചിന്തയ്‌ക്ക് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സഹപ്രവർത്തകർ നൽകിയത് സ്‌നേഹനിർഭരമായ സ്വീകരണം. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ, ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്‌ണൻ, സെക്രട്ടറി ടി ആർ ശ്രീനാഥ്, ട്രഷറർ യു പവിത്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി അനന്തു, ടി പി അഭിമന്യൂ, സിപിഐ എം കൊല്ലം ഇൗസ്റ്റ് ഏരിയ സെക്രട്ടറി എ പുഷ്‌പരാജൻ, ഡിവൈഎഫ്‌ഐ കൊല്ലം ഏരിയ സെക്രട്ടറി മുഹമ്മദ് ബിലാൽ, മുഹമ്മദ് റാഫി, ആശ, ദേവിക രാമചന്ദ്രൻ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട് എൻ എസ് സ്‌മാരകത്തിൽ എത്തിയ ചിന്ത ജെറോമിനെ ജില്ലാ സെക്രട്ടറി എസ് സുദേവൻ ഹാരമണിയിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് വി കെ അനിരുദ്ധനും സ്വീകരിച്ചു. ഡിവൈഎഫ്‌ഐയുടെ ആദ്യത്തെ സംസ്ഥാന വനിതാ പ്രസിഡന്റാണ് ചിന്ത ജെറോം. അധ്യാപക ദമ്പതികളായ സി ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളാണ്.









0 comments