പൂക്കളെടുക്കാൻ മിൽകോയുടെ ഓണവണ്ടി

ചിറയിൻകീഴിൽ പുഷ്പക്കൃഷിക്ക് വിപണി കണ്ടെത്താനായി തയ്യാറാക്കിയ ഓണവണ്ടി പ്രസിഡന്റ് എസ് സിന്ധു ഉദ്ഘാടനംചെയ്യുന്നു
ചിറയിൻകീഴ്
ചിറയിൻകീഴിലെ കൃഷിക്കൂട്ടങ്ങൾ നടത്തിയ പുഷ്പക്കൃഷിക്ക് വിപണിയൊരുക്കാൻ മിൽകോയുടെ ഓണവണ്ടി. വാർഡുകളിലെ കൃഷിയിടങ്ങളിലെത്തി പൂക്കൾ ശേഖരിച്ച് ഉത്രാടദിന വിപണിക്കായി കൃഷിഭവനിലെത്തിക്കുന്നതാണ് പദ്ധതി. ഗുരുവിഹാറിൽനിന്നാരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു ഉദ്ഘാടനം ചെയ്തു. മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ് അധ്യക്ഷനായി. കൃഷി ഓഫീസർ എസ് ജയകുമാർ, വി വിജയകുമാർ, ബി അർച്ചന, വി സിന്ധു എന്നിവർ സംസാരിച്ചു. വിവിധ കൃഷിത്തോട്ടങ്ങളിൽ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു എസ് അജയൻ, ഷെഫീറ, അനീഷ്‌കുമാർ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. ചൊവ്വ രാവിലെ 8.30 മുതൽ കാർഷിക കർമസേന പൂക്കളുടെ പ്രത്യേക ചന്ത നടത്തും. വിപണിയിൽനിന്ന് 20 ശതമാനംവരെ വിലകുറച്ചാണ് വിൽപ്പന.










0 comments