ad
Deshabhimani

യുവതിയുടെ 
തലയടിച്ചുപൊട്ടിച്ച ആണ്‍സുഹൃത്ത് അറസ്റ്റില്‍

arrest

ജാഫർ അലി

വെബ് ഡെസ്ക്

Published on Aug 25, 2026, 02:41 AM | 1 min read

കൊച്ചി


ഒപ്പം താമസിക്കുന്ന യുവതിയുടെ തലയടിച്ചുപൊട്ടിച്ച ആണ്‍സുഹൃത്ത് അറസ്റ്റില്‍. തൃശൂർ ചാവക്കാട് സ്വദേശി ജാഫർ അലിയെയാണ് കടവന്ത്ര ഇൻസ്പെക്ടർ ആർ വിനോദ്, എസ്ഐ ആർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശി ഫാത്തിമ നൗഫ(23)യുടെ പരാതിയിലാണ് നടപടി.


വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹിതനായ ജാഫർ അലിക്കൊപ്പമായിരുന്നു ഏറെനാളായി യുവതി താമസിച്ചിരുന്നത്‌. എളംകുളത്തെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ ജാഫര്‍ അലി ചില്ലുകുപ്പികൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. യുവതിയുടെ തലയില്‍ 12 തുന്നലുണ്ട്. പ്രതിയുടെ സ്വഭാവദൂഷ്യം ചോദ്യംചെയ്തതിന്റെ വിരോധമാണ് ആക്രമണത്തിനുകാരണമെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home