ad
Deshabhimani

അതിഥിത്തൊഴിലാളികളെ മർദിച്ച ബസ് ജീവനക്കാർ അറസ്റ്റിൽ

arrest

സഞ്ജയ്, വിനേഷ് 
ജോസഫ് പീറ്റർ, ഫഹദ്

വെബ് ഡെസ്ക്

Published on Aug 25, 2026, 02:28 AM | 1 min read

കൊച്ചി


അതിഥിത്തൊഴിലാളികളായ യാത്രക്കാരെ മർദിച്ച ബസ് ജീവനക്കാരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ബസ് കണ്ടക്ടര്‍ വടുതല സ്വദേശി സഞ്ജയ് (30), ഡ്രൈവര്‍ കുമ്പളങ്ങി സ്വദേശി വിനേഷ് ജോസഫ് പീറ്റര്‍ (26), തൃക്കാക്കര സ്വദേശി ഫഹദ് (23) എന്നിവരാണ് പിടിയിലായത്. ഫോര്‍ട്ട്കൊച്ചി–കാക്കനാട് റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ 21ന് രാത്രിയായിരുന്നു സംഭവം.


മേനക ഭാഗത്തുനിന്ന് കയറിയ ഇതരസംസ്ഥാനക്കാരായ മൂന്ന്‌ സ്ത്രീകളും രണ്ട്‌ പുരുഷന്മാരുമായി ബസ് ജീവനക്കാര്‍ വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് നോർത്ത് ഭാഗത്തുവച്ച് ബസ്‌ജീവനക്കാർ യാത്രക്കാരെ മർദിക്കുകയായിരുന്നു. മർദനവീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ എറണാകുളം നോർത്ത് പൊലീസ് സ്വമേധയാ കേസെടുത്തു.


സിറ്റി പരിധിയിലെ സ്വകാര്യ ബസുകൾക്കെതിരെ തുടർച്ചയായുള്ള പരാതികളുടെ ഭാഗമായി 23ന് വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ ആറ് ബസുകൾക്കെതിരെ നടപടിയെടുത്തു. മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് 22 കേസും അബ്കാരി ആക്ട് പ്രകാരം ഏഴുകേസുകളും രജിസ്റ്റർ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home