ലാവണ്യം 2026 തുടങ്ങി

എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ‘ലാവണ്യം– 2026’ൽ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച തിരുവാതിരകളി
കൊച്ചി
ജില്ലാ ഓണാഘോഷ പരിപാടി ‘ലാവണ്യം–2026’ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് ചെയർപേഴ്‌സൺ ഡോ. പി എ മേരി അനിതയെ ആദരിച്ചു.
ഹൈബി ഈഡൻ എംപി, ഡെപ്യൂട്ടി മേയർ വി ആർ സുധീർ, ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ അജീഷ്‌കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ, കെ വി പി കൃഷ്‌ണകുമാർ, എം കെ മനോജ് തുടങ്ങിയവർ സംസാരിച്ചു.
ശിങ്കാരിമേളം, കൃഷ്‌ണപ്രിയ രേഷിന്റെ സോപാനസംഗീതം, സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് തുടങ്ങിയവ അരങ്ങേറി. സ്‌റ്റീഫൻ ദേവസിയുടെ മ്യൂസിക് ഷോ കനത്ത മഴമൂലം 27ലേക്ക് മാറ്റിവച്ചു.










0 comments