ad
Deshabhimani

മാന്നാറിൽ പുണ്യാളൻ നിരണം ചുണ്ടൻ ജേതാക്കള്‍

മാന്നാർ വള്ളംകളി ഘോഷയാത്ര

മാന്നാർ വള്ളംകളി ഘോഷയാത്ര

വെബ് ഡെസ്ക്

Published on Aug 25, 2026, 01:53 AM | 1 min read

മാന്നാർ
പമ്പയാറ്റിൽ നടന്ന 60–-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ പുണ്യാളൻ നിരണം ജേതാക്കളായി. റെന്നി ഫിലിപ്പോസ് ക്യാപ്റ്റനായ ചുണ്ടന്‍ കന്നിമത്സരത്തിൽ വിജയിച്ച് ട്രോഫിയിൽ മുത്തമിട്ടു. കെ ജി എബ്രഹാം, ബൈജു കുട്ടനാട് എന്നിവർ ക്യാപ്റ്റനായ നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ രണ്ടും ലിജോ മഠത്തിൽ, എബി മഠത്തിൽ എന്നിവർ ക്യാപ്റ്റനായ മേൽപ്പാടം ചുണ്ടൻ മൂന്നും സ്ഥാനക്കാരായി. ലൂസേഴ്സ് ഫൈനലിൽ സണ്ണി പുഞ്ചമണ്ണിൽ ക്യാപ്റ്റനായ ജവഹർ തായങ്കരി ഒന്നും എൻ ജി ഉണ്ണിത്താൻ ക്യാപ്റ്റനായ ആനാരി ചുണ്ടൻ രണ്ടും സജിത്ത് ചെറുതന ക്യാപ്റ്റനായുള്ള കരുവാറ്റ ചുണ്ടൻ മൂന്നും സ്ഥാനങ്ങള്‍ നേടി. വെപ്പ് വള്ളംകളി മത്സരത്തിൽ രാജൻ സുജൂദ് ക്യാപ്റ്റനായുള്ള മാന്നാർ ബോട്ട് ക്ലബിന്റെ നവജ്യോതി ഒന്നും സോമേഷ് ചെന്നിത്തല ക്യാപ്റ്റനായ ചെന്നിത്തല ബോട്ട് ക്ലബിന്റെ മണലി രണ്ടും റോയി ആന്റണി ക്യാപ്റ്റനായുള്ള പട്ടേരി പുരയ്ക്കൽ മൂന്നും സ്ഥാനക്കാരായി. ജലോത്സവത്തിന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പതാക ഉയർത്തി. ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എൻ ഷൈലാജ് അധ്യക്ഷനായി. ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി ജെ കുര്യൻ, ജനറൽ സെക്രട്ടറി ടി കെ ഷാജഹാൻ, മാന്നാർ അബ്ദുൽ ലത്തീഫ്, സ്വാമി വിശുദ്ധാനന്ദ, റെന്നി ഫിലിപ്പോസ് എന്നിവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home