ad
Deshabhimani

ഓഗസ്റ്റിൽ യുഎഇയിൽ ഇന്ധനവില ഉയരും; പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു

fuel prize

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 31, 2026, 04:36 PM | 1 min read

ദുബായ്: യുഎഇയിൽ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില വർധിപ്പിച്ചതായി, യുഎഇ ഇന്ധനവില നിർണയ സമിതി അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിരക്കുകൾ പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 20 ഫിൽസ് വീതമാണ് വർധന.


പുതിയ നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.60 ദിർഹം ആയി. ജൂലൈയിൽ ഇത് 3.40 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.29 ദിർഹത്തിൽ നിന്ന് 3.49 ദിർഹമായി ഉയർന്നു.


അതേസമയം, ഇ-പ്ലസ് 91 പെട്രോളിന്റെ വില 3.21 ദിർഹത്തിൽ നിന്ന് 3.41 ദിർഹമായി വർധിച്ചു. ഡീസൽ വിലയും ലിറ്ററിന് 3.60 ദിർഹത്തിൽ നിന്ന് 3.80 ദിർഹമായി ഉയർത്തിയിട്ടുണ്ട്. പുതിയ ഇന്ധനവില ഓഗസ്റ്റ് 1 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ പെട്രോൾ പമ്പുകളിലും പ്രാബല്യത്തിൽ വരും. വർധിപ്പിച്ച നിരക്ക് വാഹനയാത്രക്കാരുടെയും ഗതാഗത മേഖലയുടെയും പ്രവർത്തനച്ചെലവിൽ നേരിയ വർധനവിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home