ശ്രീലങ്കയിലേക്ക് യുഎഇയുടെ ഏഴാം സഹായവിമാനം

ദുബായ് : ശ്രീലങ്കയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്കായി യുഎഇ ഏഴാമത്തെ മനുഷ്യസഹായ വിമാനം അയച്ചു. ഭക്ഷ്യസാധനങ്ങൾ, താവളം നിർമിക്കാനുള്ള സാമഗ്രികൾ, അടിയന്തര സഹായവസ്തുക്കൾ എന്നിവ അടങ്ങിയതാണ് പുതിയ ഷിപ്മെന്റ്. ഇതോടെ ഇതുവരെ അയച്ച മൊത്തം സഹായത്തിന്റെ തോത് 89 ടൺ ആയി.
അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെ (ADCDA) മേൽനോട്ടത്തിൽ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ്, യുഎഇ എയ്ഡ് ഏജൻസി,എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി,യുഎഇ സർച്ച് & റെസ്‌ക്യൂ ടീം എന്നിവരാണ് ശ്രീലങ്കയ്ക്ക് സഹായമെത്തിക്കാനായി പ്രവർത്തിക്കുന്നത്.
യുഎഇയുടെ തുടർച്ചയായ ഇടപെടൽ ദുരിതബാധിതർക്കുള്ള അടിയന്തര സഹായവും അന്താരാഷ്ട്ര ഐക്യദാർഢ്യവും അടയാളപ്പെടുത്തുന്നതാണെന്ന് ബന്ധപ്പെട്ട ഏജൻസികൾ വ്യക്തമാക്കി.










0 comments