തുംറൈത്ത് ഇന്ത്യൻ സ്‌കൂൾ വാർഷികം

സലാല: തുംറൈത്ത് ഇന്ത്യൻ സ്‌കൂൾ 14-ാം വാർഷികാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. അൽ റാഫ ട്രേഡിങ് ആൻഡ് കൺസ്‌ട്രക്ഷൻ കമ്പനി ചെയർമാൻ ഷെയ്ഖ് ഫാരിഖ് അഹമ്മദ് മസൻ ഉദ്ഘാടനം ചെയ്തു. എഡ്യൂക്കേഷൻ അഡ്വൈസർ എം പി വിനോബ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നവീകരിച്ച സ്റ്റേജും ഉദ്ഘാടനം ചെയ്‌തു.
ഇന്ത്യൻ സ്‌കൂൾ സലാല പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, പ്രിൻസിപ്പൽ ദീപക് പഠാൻകർ, വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ത്സാ, മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികളായ ബിനു പിള്ള, അബ്‌ദുൾ സലാം, കെ ഷജീർ ഖാൻ, രാജേഷ് പട്ടോണ, പ്രസാദ് സി വിജയൻ എന്നിവർ സംസാരിച്ചു.
സ്കൂളിന്റെ വിവിധ ഘട്ടങ്ങളിൽ സേവനം ചെയ്ത രാജേഷ് ലാസർ, രഞ്ജിത് സിങ്, നൂർ അൽ ഷിഫ ആശുപത്രി എന്നിവർക്ക് ഉപഹാരം നൽകി. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പ്രകടിപ്പിച്ച വിദ്യാർഥികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ലഘു നാടകം, മൂകാഭിനയം, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ എന്നിവ അവതരിപ്പിച്ചു. സിസിഎ കോ-ഓർഡിനേറ്റർ സൻജു ജോഷില, അൻസാർ, അസി കോ-ഓർഡിനേറ്റർ ഷൈനി രാജൻ, മമത ബാലകൃഷ്ണൻ, പ്രീതി എസ് ഉണ്ണിത്താൻ, അധ്യാപികമാരായ സന്നു ഹർഷ്, രാജി രാജൻ, രേഷ്മ സിജോയ്, രാജി മനു, ഗായത്രി ജോഷി എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് റസൽ മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി നന്ദിയും പറഞ്ഞു. തുംറൈത്ത് ഇന്ത്യൻ സ്‌കൂളിന്റെ 14-ാം വാർഷികാഘോഷത്തിൽനിന്ന്










0 comments